< Back
Kerala
ഹാദിയയുടെ വീട്ടുതടങ്കല്‍: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടുഹാദിയയുടെ വീട്ടുതടങ്കല്‍: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു
Kerala

ഹാദിയയുടെ വീട്ടുതടങ്കല്‍: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു

Sithara
|
6 Jun 2018 8:44 AM IST

മുനവ്വറലി ശിഹാബ് തങ്ങള്‍ നല്‍കിയ പരാതിയിലാണ് നടപടി

വിവാഹം റദ്ദാക്കി കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ട ഹാദിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാകുന്നുവെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കോട്ടയം ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങള്‍ നല്‍കിയ പരാതിയിലാണ് നടപടി.

ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ മനപൂര്‍വം ധ്വംസിക്കുകയാണെന്ന പരാതി ശരിയാണെങ്കില്‍ ഗൌരവമുള്ളതാണെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നിരീക്ഷണം. വിശദമായ അന്വേഷണം അനിവാര്യമാണെന്ന് കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹന്‍ദാസ് ഉത്തരവില്‍ പറഞ്ഞു. സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. കോട്ടയം ജില്ലാ പോലീസ് മേധാവിയെയാണ് കമ്മീഷന്‍ അന്വേഷണ ചുമതല ഏല്‍പിച്ചിരിക്കുന്നത്.

കോട്ടയത്ത് നടക്കുന്ന സിറ്റിങില്‍ കമ്മീഷനംഗം കെ മോഹന്‍കുമാര്‍ കേസ് പരിഗണിക്കും. ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ കമ്മീഷന് പരാതി നല്‍കിയത്.

Similar Posts