< Back
Kerala
നാളെയും മറ്റന്നാളും രാജ്യവ്യാപക വാഹന പണിമുടക്ക്: കേരളത്തെ ബാധിക്കില്ലെന്ന് ട്രേഡ് യൂണിയനുകള്‍നാളെയും മറ്റന്നാളും രാജ്യവ്യാപക വാഹന പണിമുടക്ക്: കേരളത്തെ ബാധിക്കില്ലെന്ന് ട്രേഡ് യൂണിയനുകള്‍
Kerala

നാളെയും മറ്റന്നാളും രാജ്യവ്യാപക വാഹന പണിമുടക്ക്: കേരളത്തെ ബാധിക്കില്ലെന്ന് ട്രേഡ് യൂണിയനുകള്‍

Sithara
|
6 Jun 2018 9:43 AM IST

കേരളത്തിലെ ബസ്, ഓട്ടോ, ടാക്സി തൊഴിലാളികളും വാഹന ഉടമകളും പണിമുടക്കില്‍ നിന്ന് വിട്ട് നില്‍ക്കും.

നാളെയും മറ്റന്നാളും രാജ്യവ്യാപകമായി നടക്കുന്ന വാഹന പണിമുടക്ക് കേരളത്തിലെ പൊതുഗതാഗതത്തെ ബാധിക്കില്ലെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. കേരളത്തിലെ ബസ്, ഓട്ടോ, ടാക്സി തൊഴിലാളികളും വാഹന ഉടമകളും പണിമുടക്കില്‍ നിന്ന് വിട്ട് നില്‍ക്കും. എന്നാല്‍ ലോറി ഉടമകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ അറിയിച്ചു.

ജിഎസ്ടി മൂലമുള്ള പ്രശ്നങ്ങൾ, ഇൻഷുറൻസ് പ്രീമിയം വർധന, പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധന തുടങ്ങിയവയ്ക്കെതിരെയാണ് ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് യൂണിയന്‍ രണ്ട് ദിവസം പണിമുടക്ക് നടത്തുന്നത്.

Similar Posts