< Back
Kerala
കെവിന്‍ കൊലക്കേസിലെ മുഖ്യ പ്രതികള്‍ കീഴടങ്ങികെവിന്‍ കൊലക്കേസിലെ മുഖ്യ പ്രതികള്‍ കീഴടങ്ങി
Kerala

കെവിന്‍ കൊലക്കേസിലെ മുഖ്യ പ്രതികള്‍ കീഴടങ്ങി

Sithara
|
6 Jun 2018 9:08 AM IST

കെവിന്‍റെ ഭാര്യാപിതാവ് ചാക്കോ ജോണും ഭാര്യാസഹോദരന്‍ ഷാനു ചാക്കോയുമാണ് കണ്ണൂര്‍ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്

കോട്ടയത്തെ ദുരഭിമാനകൊലയിലെ മുഖ്യപ്രതികള്‍ പൊലീസില്‍ കീഴടങ്ങി. കെവിന്‍റെ ഭാര്യാപിതാവ് ചാക്കോ ജോണും ഭാര്യാസഹോദരന്‍ ഷാനു ചാക്കോയുമാണ് കണ്ണൂര്‍ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇരുവരും കണ്ണൂരിലെ ബന്ധുവിന്‍റെ വീട്ടിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് ചാക്കോ ജോണും ഷാനു ചാക്കോയും കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. സംഭവത്തിന് ശേഷം കണ്ണൂരിലെ ബന്ധുവീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇവര്‍. കരിക്കോട്ടക്കരി എസ്ഐ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ എസ്പി ഇവരെ പ്രാഥമികമായി ചോദ്യം ചെയ്തു. പിന്നീട് കണ്ണൂര്‍ പൊലീസ് ഇവരുമായി കോട്ടയത്തേക്ക് തിരിച്ചു.

ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യത്തിനുള്ള ശ്രമവും ഇവര്‍ നടത്തി. കേസിലാകെ 14 പ്രതികളാണുള്ളതെന്നും 10 സംഘങ്ങളായി അന്വേഷണം പുരോഗമിക്കുകയാണെന്നും കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെ പറഞ്ഞു. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Similar Posts