< Back
Kerala
ജസ്നയെ കണ്ടെത്താന്‍ മൂന്ന് ജില്ലകളില്‍ പരിശോധന; അന്വേഷണസംഘത്തില്‍ 100 പൊലീസുകാര്‍Kerala
ജസ്നയെ കണ്ടെത്താന്‍ മൂന്ന് ജില്ലകളില്‍ പരിശോധന; അന്വേഷണസംഘത്തില്‍ 100 പൊലീസുകാര്‍
|6 Jun 2018 12:11 PM IST
പത്തനംതിട്ടയിൽ നിന്ന് കാണാതായ ജസ്ന മരിയ ജയിംസിനെ കണ്ടെത്തുന്നതിന് പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ പ്രത്യേക പൊലീസ് സംഘത്തിന്റെ പരിശോധന
പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് കാണാതായ ജസ്ന മരിയ ജയിംസിനെ കണ്ടെത്തുന്നതിന് പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ പ്രത്യേക പൊലീസ് സംഘത്തിന്റെ പരിശോധന. മുതിർന്ന ഉദ്യോഗസ്ഥർ അടക്കം 100 പേരാണ് സംഘത്തിലുള്ളത്. ജസ്നയെ അവസാനമായി കണ്ടതായി സ്ഥിരീകരിച്ചിട്ടുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന.
റാന്നി, എരുമേലി സിഐമാരുടെയും തിരുവല്ല, പെരുനാട് സിഐമാരുടെയും നേതൃത്വത്തിൽ അഞ്ച് വീതം സംഘങ്ങളായി പിരിഞ്ഞാണ് തെരച്ചിൽ. പൊന്തൻപുഴ, കന്നിമല, കോലാഹലമേട്, മുണ്ടക്കയം, ഇരുപത്തിയേഴാം മൈൽ, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന.