< Back
Kerala
Kerala

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമെന്ന് സിഎജി റിപ്പോര്‍ട്ട്

Jaisy
|
14 Jun 2018 7:49 PM IST

സംസ്ഥാനത്തിന്റെ റവന്യു കമ്മിയും ധനക്കമ്മിയും ഗണ്യമായ തോതില്‍ വര്‍ദ്ധിച്ചു

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ റവന്യു കമ്മിയും ധനക്കമ്മിയും ഗണ്യമായ തോതില്‍ വര്‍ദ്ധിച്ചു. റവന്യു വരുമാനം അഞ്ചുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെന്നും 2016-17 സാമ്പത്തിക വര്‍ഷത്തെ ധനസ്ഥിതിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2016-17 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാനത്തിന്റെ റവന്യു കമ്മി 15,484 കോടി. 2015-16 നെ അപേക്ഷിച്ച് 5827 കോടിയുടെ വര്‍ധന. നിലവിലെ ധനക്കമ്മി 26448 കോടി. പോയ വര്‍ഷത്തെക്കാള്‍ 8630 കോടി കൂടുതല്‍. റവന്യൂ വരവ് 75612 കോടി. വളര്‍ച്ചാ നിരക്ക് 9.53 ശതമാനം മാത്രം. അഞ്ചു വര്‍ഷത്തില്‍ ഏറ്റവും കുറവ്. വരുമാനം കുറവായിട്ടും ചെലവില്‍ നിയന്ത്രണമില്ല. 15.77 ശതമാനം വര്‍ധിച്ച് 91096 കോടിയിലെത്തി. വരവിന്റെ നല്ലൊരു പങ്കും പലിശയും പെന്‍ഷന്‍ നല്‍കാനും ചെലവിടുന്നു. ഇത് സംസ്ഥാനത്തെ സംബന്ധിച്ച് ആശങ്കയുളവാക്കുന്നതാണെന്ന് സി എ ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രതിശീര്‍ഷ കടവും വര്‍ധിച്ചു. കടത്തിന്റെ വളര്‍ച്ചാ നിരക്കും കൂടുതലാണ്. 3350 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റ് നല്‍കിയിട്ടും കടം 1,89,769 കോടിയിലെത്തി നില്‍ക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ സാമ്പത്തിക വര്‍ഷത്തെ കണക്കുകളാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. വരവിന് ആനുപാതികമല്ലാതെയാണ് സര്‍ക്കാരിന്റെ ചെലവഴിക്കലെന്ന വിമര്‍ശത്തെ ശരിവക്കുന്നതാണ് സി എ ജി റിപ്പോര്‍ട്ട്.

Related Tags :
Similar Posts