< Back
Kerala
കേരള കോണ്‍ഗ്രസിന് സീറ്റ് കൊടുത്തത് ദുരൂഹമായ സാഹചര്യത്തില്‍; ഹസന് മറുപടിയുമായി സുധീരന്‍കേരള കോണ്‍ഗ്രസിന് സീറ്റ് കൊടുത്തത് ദുരൂഹമായ സാഹചര്യത്തില്‍; ഹസന് മറുപടിയുമായി സുധീരന്‍
Kerala

കേരള കോണ്‍ഗ്രസിന് സീറ്റ് കൊടുത്തത് ദുരൂഹമായ സാഹചര്യത്തില്‍; ഹസന് മറുപടിയുമായി സുധീരന്‍

Jaisy
|
15 Jun 2018 8:52 PM IST

മുന്നണി ശക്തിപ്പെടുകയല്ല,ദുര്‍ബലമാവുകയാണ് ഉണ്ടായത്

കേരള കോണ്‍ഗ്രസിന് സീറ്റ്‌കൊടുത്തത് ദുരൂഹമായ സാഹചര്യത്തിലാണന്ന് വിഎം സുധീരന്‍. യുഡിഎഫ് വിട്ട സമയത്ത് കോണ്‍ഗ്രസിന് എതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മാണി ഖേദപ്രകടനം നടത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ഖേദം പ്രകടിപ്പിക്കേണ്ട ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് മാണി മറുപടി പറഞ്ഞു. സുധീരനെതിരെ എംഎം ഹസനും കെസി ജോസഫും രംഗത്തെത്തി.

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ ഗൂഢമായ നീക്കങ്ങള്‍ നടന്നിട്ടുണ്ടെന്ന വിമര്‍ശം ആവര്‍ത്തിക്കുകയാണ് വി എം സുധീരന്‍ ചെയ്തത്. കെ എം മാണിയെ ആക്രമിക്കുകയും ചെയ്തു സുധീരന്‍.

കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയ്ക്ക് മറുപടി പറഞ്ഞ് അകല്‍ച്ചയുണ്ടാക്കാനില്ലെന്നായിരുന്നു സുധീരന്റെ വിമര്‍ശത്തോടുള്ള മാണിയുടെ മറുപടി. അതേ സമയം നേതൃത്വത്തിനും പ്രയാസമുണ്ടാക്കിയ തീരുമാനമാണ് ഇതെന്നും പ്രതിഷേധം അതിരുകടക്കരുതെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു

പാര്‍ട്ടിയില്‍ കലാപമുണ്ടാക്കരുതെന്ന് കെ സി ജോസഫ് സുധീരന് മുന്നറിയിപ്പ് നല്‍കി.

Related Tags :
Similar Posts