< Back
Kerala
പ്രായം ഫുട്ബോള്‍ ആവേശത്തെ കുറയ്ക്കില്ല; എണ്‍പതാം വയസില്‍ കളി കാണാന്‍ വിന്‍സന്റ് ചേട്ടന്‍ റഷ്യയിലേക്ക്പ്രായം ഫുട്ബോള്‍ ആവേശത്തെ കുറയ്ക്കില്ല; എണ്‍പതാം വയസില്‍ കളി കാണാന്‍ വിന്‍സന്റ് ചേട്ടന്‍ റഷ്യയിലേക്ക്
Kerala

പ്രായം ഫുട്ബോള്‍ ആവേശത്തെ കുറയ്ക്കില്ല; എണ്‍പതാം വയസില്‍ കളി കാണാന്‍ വിന്‍സന്റ് ചേട്ടന്‍ റഷ്യയിലേക്ക്

Jaisy
|
16 Jun 2018 9:58 PM IST

25 ന് നെടുമ്പാശ്ശേരിയിൽ നിന്നുമാണ് യാത്ര പുറപ്പെടുക

ഫുട്ബോളിന്റെ ആവേശത്തിന് പ്രായം ഒരു പ്രതിബന്ധമല്ലെന്ന് തെളിയിക്കുകയാണ് ഫോർട്ട് കൊച്ചി സ്വദേശി വിൻസന്റ്. എൺപതാം വയസിൽ ലോകകപ്പ് കാണാൻ റഷ്യയ്ക്ക് പോകാൻ തയ്യാറെടുത്തിരിക്കുകയാണ് ഇദ്ദേഹം. 25 ന് നെടുമ്പാശ്ശേരിയിൽ നിന്നുമാണ് യാത്ര പുറപ്പെടുക. എൺപതാം വയസിലും വിൻസന്റ് ചേട്ടന്റെ ഫുട്ബോൾ ആവേശത്തിന് തെല്ലും കുറവ് വന്നിട്ടില്ല.

കൽപന്ത് കളിയിലെ ലോക രാജാക്കൻമാരെ കണ്ടെത്താനുള്ള പെരുങ്കളിയാട്ടത്തിന് സാക്ഷിയാവാൻ ഇത്തവണയും വിൻസന്റ് ചേട്ടൻ ഉണ്ടാവും.
ബ്രസീലിൽ നടന്ന ലോകകപ്പാണ് ആദ്യമായി നേരിട്ട് കണ്ടത്. അതേക്കുറിച്ച് പറയുമ്പോൾ വിൻസന്റ് ചേട്ടന്റെ ആവേശം ഇരട്ടിയാവും. പിന്നെ ഇങ്ങനെ ഒരു പ്രതീക്ഷയും. പിതാവിന്റെ ഫുട്ബോൾ ആരാധന വ്യക്തമായി അറിയാവുന്ന മകൻ മാത്യു അഞ്ച് മാസം മുമ്പേ ടിക്കറ്റ് ഉറപ്പിച്ചു.

കഴിഞ്ഞ തവണ കുടുംബത്തിനൊപ്പം ആയിരുന്നു കളികണ്ടത്. ഇത്തവണ മകനും മകന്റെ സുഹൃത്തുക്കളുമാണ് വിൻസന്റ് ചേട്ടന് കൂട്ടായി ഉള്ളത്. ഫൈനലൽ മൽസരത്തിനുള ടിക്കറ്റ് ലഭിച്ചില്ലെങ്കിലും ഫൈനൽ മത്സരത്തിന് ശേഷമേ തിരിച്ച് യാത്രയുള്ളു.

Similar Posts