< Back
Kerala
നിപ ഉറവിടം വവ്വാലാണെന്ന് ഉറപ്പിക്കാനായിട്ടില്ല; കൂടുതല്‍ പഠനം ആവശ്യമാണെന്ന് മൃഗസംരക്ഷണ വകുപ്പ്നിപ ഉറവിടം വവ്വാലാണെന്ന് ഉറപ്പിക്കാനായിട്ടില്ല; കൂടുതല്‍ പഠനം ആവശ്യമാണെന്ന് മൃഗസംരക്ഷണ വകുപ്പ്
Kerala

നിപ ഉറവിടം വവ്വാലാണെന്ന് ഉറപ്പിക്കാനായിട്ടില്ല; കൂടുതല്‍ പഠനം ആവശ്യമാണെന്ന് മൃഗസംരക്ഷണ വകുപ്പ്

Sithara
|
17 Jun 2018 3:17 PM IST

നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്താന്‍ വവ്വാലുകള്‍ അല്ലാത്ത സാധ്യതകള്‍ കൂടി അന്വേഷിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്

നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്താന്‍ വവ്വാലുകള്‍ അല്ലാത്ത സാധ്യതകള്‍ കൂടി അന്വേഷിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്. വവ്വാലുകളാണെന്ന ഊഹത്തില്‍ മുന്നോട്ട് പോകുന്നത് അപകടം ചെയ്യും. നിപ ആദ്യം സ്ഥിരീകരിച്ച പന്തിരിക്കര വനത്തോട് ചേര്‍ന്ന പ്രദേശമായതിനാല്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും മൃഗസംരക്ഷ വകുപ്പ് ജില്ലാ ഓഫീസര്‍ ഡോക്ടര്‍ എ സി മോഹന്‍ദാസ് പറഞ്ഞു. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

പന്തിരിക്കരയില്‍ നിപ ബാധ മനുഷ്യരിലേക്ക് എത്തിയത് വവ്വാലിലൂടെയാണെന്ന നിഗമനത്തിലായിരുന്നു ആരോഗ്യ വകുപ്പ്. പക്ഷേ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തിടത്തോളം വവ്വാലുകളാണ് ഉറവിടമെന്ന് പറയുന്നത് അപകടകരമാകുമെന്ന മുന്നറിയിപ്പാണ് മൃഗസംരക്ഷണ വകുപ്പ് നല്‍കുന്നത്.

കേരളത്തിലെ വവ്വാലുകളെക്കുറിച്ച് ഇതുവരെയും പഠനങ്ങള്‍ നടന്നിട്ടില്ല. ബംഗാളില്‍ നിപ വൈറസ് ബാധയുടെ ഉറവിടം വവ്വാലാണെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടുമില്ല. വനത്തോട് ചേര്‍ന്ന പ്രദേശമായതിനാല്‍ പന്തിരിക്കരയില്‍ നിപയെത്തിയതിന് പിന്നിലുള്ള എല്ലാ സാധ്യതകളെക്കുറിച്ചും ദീര്‍ഘകാല പഠനം ആവശ്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ എ സി മോഹന്‍ദാസ് പറഞ്ഞു. നിപ ഉറവിടത്തെക്കുറിച്ചുള്ള പഠനവും പ്രതിരോധ പ്രവര്‍ത്തനം പോലെ ഗൌരവമുള്ള കാര്യമാണെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ വിലയിരുത്തല്‍.

Related Tags :
Similar Posts