< Back
Kerala
മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത ആള്‍ മരിച്ചുKerala
മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത ആള്‍ മരിച്ചു
|17 Jun 2018 11:36 PM IST
ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരിച്ചതായി തിരുവല്ല താലൂക്ക് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
മദ്യപിച്ച് വാഹനമോടിച്ചതിന് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്ത ആള്‍ മരിച്ചു. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ചന്ദ്രശേഖരനാണ് മരിച്ചത്. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരിച്ചതായി തിരുവല്ല താലൂക്ക് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ചന്ദ്രശേഖരന്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.