< Back
Kerala
പിഎസ്‌സി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചുKerala
പിഎസ്‌സി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു
|17 Jun 2018 10:24 PM IST
മെയ് 26ന് നടത്താനിരുന്ന വനിതാ പൊലീസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷകള്‍ ജൂലൈ 22നും...
നിപ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവെച്ച പിഎസ്‌സി പരീക്ഷകളുടെ പുതിയ തീയതി പ്രഖ്യാപിച്ചു. മെയ് 26ന് നടത്താനിരുന്ന വനിതാ പൊലീസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷകള്‍ ജൂലൈ 22നും ജൂണ്‍ ഒമ്പതിന് നടത്താനിരുന്ന കമ്പനി/ബോര്‍ഡ്/ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷ ഓഗസ്റ്റ് അഞ്ചിനും നടത്തും. രണ്ട് പരീക്ഷകളും ഉച്ചക്ക് 1.30 മുതല്‍ 3.30 വരെയാകും നടത്തുക. മുമ്പ് നിശ്ചയിച്ച തീയതിയുടെ അടിസ്ഥാനത്തില്‍ ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റുകളുമായാണ് പരീക്ഷക്ക് ഹാജരാകേണ്ടത്.