< Back
Kerala
കുമ്മനം രാജശേഖരന് ജന്മനാട്ടില്‍ സ്‌നേഹോഷ്മള വരവേല്‍പ്കുമ്മനം രാജശേഖരന് ജന്മനാട്ടില്‍ സ്‌നേഹോഷ്മള വരവേല്‍പ്
Kerala

കുമ്മനം രാജശേഖരന് ജന്മനാട്ടില്‍ സ്‌നേഹോഷ്മള വരവേല്‍പ്

admin
|
18 Jun 2018 12:20 PM IST

കോട്ടയം കുമ്മനത്തെ ജന്മഗ്രഹത്തിലും, പഠിച്ച സ്‌കൂളിലും ജോലി ചെയ്ത പത്രസ്ഥാപനത്തിലുമാണ് സ്വീകരണം നല്‍കിയത്.

മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ജന്മനാട്ടില്‍ സ്‌നേഹോഷ്മള വരവേല്‍പ്. കോട്ടയം കുമ്മനത്തെ ജന്മഗ്രഹത്തിലും, പഠിച്ച സ്‌കൂളിലും ജോലി ചെയ്ത പത്രസ്ഥാപനത്തിലുമാണ് സ്വീകരണം നല്‍കിയത്. ഇന്നും ജന്മനാട്ടില്‍ വിവിധ പരിപാടികളില്‍ മിസോറാം ഗവര്‍ണര്‍ പങ്കെടുക്കും.

ഗവര്‍ണറായതിനുശേഷം കുമ്മനം രാജശേഖരന്‍ ഇതാദ്യമായാണ് ജന്മനാടായ കോട്ടയത്ത് എത്തുന്നത്. മാധ്യമ പ്രവര്‍ത്തകനായി ജോലി ചെയ്ത പത്ര സ്ഥാപത്തിലായിരുന്നു ആദ്യ സ്വീകരണം. തുടര്‍ന്ന് മാതൃവിദ്യാലയമായ കുമ്മനം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലേക്ക് ഇവിടെയും വലിയ സ്വീകരണമാണ് കുമ്മനം രാജശേഖരന് ലഭിച്ചത്. പഠനകാലത്തെ ഓര്‍മ്മകള്‍ പങ്ക് വെക്കാനും മിസോറാം ഗവര്‍ണര്‍ മറന്നില്ല.

ഉച്ചയ്ക്ക് ശേഷമാണ് കുമ്മനത്തെ ജന്മഗൃഹത്തിലെത്തിയത്. ബന്ധുക്കളും സുഹൃത്തക്കളും നാട്ടുകാരുമടക്കം അവിടെയും വലിയ സ്വീകരണം കുമ്മനത്തിന് ലഭിച്ചു. എല്ലാവര്‍ക്കുമൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചതിന് ശേഷമാണ് മിസോറാം ഗവര്‍ണര്‍ മടങ്ങിയത്. ഇന്നും കോട്ടയത്ത് വിവിധ പരിപാടികളില്‍ മിസോറാം ഗവര്‍ണര്‍ പങ്കെടുക്കും.

Similar Posts