< Back
Kerala
മലബാര്‍ സിമന്റ്‌സ് അഴിമതി: ഫയല്‍ കാണാതായത് ആസൂത്രിതമെന്ന് ഹൈക്കോടതിKerala
മലബാര്‍ സിമന്റ്‌സ് അഴിമതി: ഫയല്‍ കാണാതായത് ആസൂത്രിതമെന്ന് ഹൈക്കോടതി
|18 Jun 2018 12:40 PM IST
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സംബന്ധിച്ച ഫയലാണ് ഹൈക്കോടതിയില്‍ നിന്ന് കാണാതായത്.
മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ ഫയല്‍ കാണാതായത് ആസൂത്രിതമെന്ന് ഹൈക്കോടതി. കോടതിയില്‍ നിന്നാണ് ഫയല്‍ കാണാതായത്. കേസില്‍ വിജിലന്‍സ് രജിസ്ട്രാര്‍ക്ക് അന്വേഷണ ചുമതല നല്‍കി. ഹൈക്കോടതിയില്‍ വന്‍ സുരക്ഷാവീഴ്ചയെന്നും സിംഗിള്‍ബെഞ്ച് നിരീക്ഷിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സംബന്ധിച്ച ഫയലാണ് ഹൈക്കോടതിയില്‍ നിന്ന് കാണാതായത്.