< Back
Kerala
യുവ എംഎല്‍എമാരെ വിമര്‍ശിച്ച് മുന്‍ കെഎസ്‍യു നേതാക്കള്‍
Kerala

യുവ എംഎല്‍എമാരെ വിമര്‍ശിച്ച് മുന്‍ കെഎസ്‍യു നേതാക്കള്‍

Web Desk
|
18 Jun 2018 4:44 PM IST

പാര്‍ട്ടി നേതൃത്വത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന യുവ എം എല്‍ എ മാരെ വിമര്‍ശിച്ച് മുന്‍ കെ എസ് യു നേതാക്കള്‍. തലമുറമാറ്റം ആവശ്യപ്പെടാന്‍ യുവ നേതാക്കള്‍ക്ക്..

പാര്‍ട്ടി നേതൃത്വത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന യുവ എം എല്‍ എ മാരെ വിമര്‍ശിച്ച് മുന്‍ കെ എസ് യു നേതാക്കള്‍. തലമുറമാറ്റം ആവശ്യപ്പെടാന്‍ യുവ നേതാക്കള്‍ക്ക് അവകാശമില്ലെന്നാണ് ഇവരുടെ വാദം. ഡി സി സി പുനസംഘടനയില്‍ പുറത്താക്കപ്പെട്ട മുന്‍ കെ.എസ്.യു ഭാരവാഹികള്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു.

യൂനിറ്റ് തലം മുതല്‍ തെരഞ്ഞെടുപ്പ് നടന്നിരുന്ന 1988 ല്‍ കെ എസ് യു വില്‍ ഭാരവാഹികളായിരുന്ന മുപ്പതോളം പേരാണ് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. രണ്ടു കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്. യുവ എം എല്‍ എ മാരുടെ നേതൃവിമര്‍ശത്തിനെതിരായ വികാരം. പത്തുവര്‍ഷം കഴിഞ്ഞെന്ന് പറഞ്ഞ ഡി സി സിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് കെ പി സിസി യില്‍ പരിഗണന നല്‍കണമെന്ന ആവശ്യം.

പാര്‍ട്ടിക്കായി പൊലീസ് പീഡനവും മറ്റും നേരിട്ടവര്‍ക്ക് സ്ഥാനം ലഭിക്കാതിരിക്കുകയും പെട്ടെന്ന് നേതൃത്വത്തിലെത്തിയവര്‍ അധികാര സ്ഥാനങ്ങളില്‍ എത്തിപ്പെടുകയും ചെയ്തു എന്നതാണ് ഇവരുടെ പരാതി. അര്‍ഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ട പാര്‍ട്ടിയുടെ സംസ്ഥാന കേന്ദ്ര നേതൃങ്ങളെ സമീപിപ്പിക്കുമെന്നും ഇവര്‍ അറിയിച്ചു.

Related Tags :
Similar Posts