< Back
Kerala
പോലീസിലെ അടിമപണി അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി  
Kerala

പോലീസിലെ അടിമപണി അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി  

Web Desk
|
18 Jun 2018 1:59 PM IST

പോലീസിലെ അടിമപണി അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി  

പോലീസിലെ അടിമപണി പൂര്‍ണ്ണമായി അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി. അച്ചടക്കത്തിന്റെ പേരില്‍ പോലീസില്‍ മനുഷ്യാവകാശ ലംഘനം അനുവദിക്കില്ല. നിയമസഭയില്‍ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

നിയമസഭയില്‍ കെ.എസ് ശബരീനാഥന്‍ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കവേയാണ് പോലീസിലെ അടിമപ്പണിക്കെതിരെ മുഖ്യമന്ത്രി നിശിത വിമര്‍ശനം നടത്തിയത്. എഡിജിപി സുധേഷ് കുമാറിനും മകള്‍ക്കുമെതിരെ പോലീസ് ഡ്രൈവറുടെ കുടുംബം നല്‍കിയ പരാതി ഗൗരവമായാണ് കാണുന്നത്. പോലീസുകാരെ വീട്ടുജോലിക്ക് ഉപയോഗിക്കുന്ന നടപടി പൂര്‍ണ്ണമായും അവസാനിപ്പിക്കും. മനുഷ്യാവകാശ ലംഘനം ഏത് ഉന്നതന്‍ നടത്തിയാലും കര്‍ശന നടപടി ഉണ്ടാകും.

പോലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറുടെ പരാതിയിലെ അന്വേഷണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Similar Posts