< Back
Kerala

Kerala
ദാസ്യപ്പണി തുടരുന്നു; പൊലീസ് കമ്മീഷണറുടെ വീട്ടിലേക്ക് പാല്‍ വാങ്ങുന്നത് പൊലീസുകാരന്‍
|18 Jun 2018 10:12 AM IST
സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശിന്റെ വീട്ടിലേക്ക് പാല്‍ വാങ്ങുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു.
വിവാദങ്ങള്‍ക്കിടയിലും പൊലീസിലെ ദാസ്യപ്പണി അവസാനിക്കുന്നില്ല. ഐപിഎസുകാരുടെ വീടുകളിലെ ദാസ്യപ്പണിയുടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു.
സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശിന്റെ വീട്ടിലേക്ക് പാല്‍ വാങ്ങുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. ഔദ്യോഗിക വാഹനത്തിലാണ് പൊലീസുകാരന്‍ പാല്‍ വാങ്ങാന്‍ പോകുന്നത്. തിരുവനന്തപുരം ക്യാമ്പിലെ പൊലീസുകാരനെ കൊണ്ടാണ് ദാസ്യപ്പണി ചെയ്യിച്ചത്.