< Back
Kerala
Kerala
മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
|19 Jun 2018 6:23 PM IST
മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ആല്‍വിന്‍ തോമസ്, കാമറമാന്‍ വില്‍സണ്‍ കളരിക്കല്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ഇടുക്കി അടിമാലിയില്‍ ഉപരോധ സമരത്തിനിടെ മീഡിയവണ്‍ വാര്‍ത്താസംഘത്തെ അക്രമിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൊട്ടന്‍കാട് സ്വദേശി സതീശന്‍, പ്ലാന്തോട്ടത്തെ വീട്ടില്‍ ശശി എന്നിവരാണ് അറസ്റ്റിലായത്. അടിമാലി എസ്ഐ ജോണ്‍സണും സംഘവും നോക്കി നില്‍ക്കെയാണ് അക്രമം നടന്നത്.
മീഡിയവണ്‍ വാര്‍ത്താസംഘത്തെയാണ് ജനകീയ പോരാട്ടവേദി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തത്. മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ആല്‍വിന്‍ തോമസ്, കാമറമാന്‍ വില്‍സണ്‍ കളരിക്കല്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കര്‍ഷക പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ജനകീയ പോരാട്ട വേദിയുടെ ദേശീയ പാത ഉപരോധം.