< Back
Kerala
കൊച്ചി മെട്രോയില്‍ ഇന്ന് സൌജന്യയാത്ര
Kerala

കൊച്ചി മെട്രോയില്‍ ഇന്ന് സൌജന്യയാത്ര

Web Desk
|
19 Jun 2018 11:05 AM IST

കൊച്ചി മെട്രോ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ട് ഇന്ന് ഒരു വർഷം.

കൊച്ചി മെട്രോ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ട് ഇന്ന് ഒരു വർഷം. വാര്‍ഷിക ദിനത്തില്‍ മെട്രൊയിൽ സഞ്ചരിക്കാനെത്തുന്ന എല്ലാവർക്കും സൗജന്യ യാത്രയാണ് ഒരുക്കിയിരിക്കുന്നത്. സർവീസ് ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ മികച്ച വളർച്ച കൈവരിക്കാനായെന്നാണ് കെഎംആര്‍എല്ലിന്റെ വിലയിരുത്തൽ.

കഴിഞ്ഞ വർഷം ജൂൺ 17ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചെങ്കിലും കൊച്ചി മെട്രോ ജനങ്ങൾക്കായി ഓടിത്തുടങ്ങിയത് 19നായിരുന്നു. ആദ്യഘട്ടത്തിൽ ആലുവ മുതൽ പാലാരിവട്ടം വരെയായിരുന്നു കൊച്ചിയുടെ ആകാശപാതയിലൂടെ മെട്രോ കുതിച്ച് പാഞ്ഞത്. തുടർന്ന് മഹാരാജാസ് വരെ നീട്ടിയപ്പോൾ മെട്രോയിൽ തിരക്കേറിത്തുടങ്ങി. ഒരു വർഷം കൊണ്ട് പ്രതിദിന നഷ്ടത്തിന്റെ നിരക്ക് വന്‍തോതിൽ കുറക്കാനായതിന്റെ സന്തോഷത്തിലാണ് മെട്രോ അധികൃതർ .

ടിക്കറ്റ് ഇതര വരുമാനം വർധിക്കുന്നതോടെ പ്രതിസന്ധികളെ മറികടക്കാനാവുമെന്നും കെഎംആർഎൽ കണക്കുകൂട്ടുന്നു. കൊമേഴ്സ്യൽ സർവീസ് തുടങ്ങിയതിന്റെ വാർഷിക ദിനത്തിൽ എല്ലാവർക്കും സൗജന്യ യാത്ര നൽകി കൂടുതൽ ജനകീയമാവാന്‍ ഒരുങ്ങുകയാണ് മെട്രോ.

Related Tags :
Similar Posts