< Back
Kerala
ലോക്സഭാ തെരഞ്ഞെടുപ്പ്; സമയം വൈകിയിട്ടും യുഡിഎഫ്  സജ്ജമായില്ലെന്ന് മുസ്ലിം ലീഗ്
Kerala

ലോക്സഭാ തെരഞ്ഞെടുപ്പ്; സമയം വൈകിയിട്ടും യുഡിഎഫ് സജ്ജമായില്ലെന്ന് മുസ്ലിം ലീഗ്

Web Desk
|
19 Jun 2018 10:02 PM IST

ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള സമയം വൈകിയിട്ടും യുഡിഎഫ് സജ്ജമായിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്

ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള സമയം വൈകിയിട്ടും യുഡിഎഫ് സജ്ജമായിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്

ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാതെ തെരഞ്ഞെടുപ്പു നേരിട്ടാല്‍ ചെങ്ങന്നൂരിലേത് പോലുള്ള തിരിച്ചടികള്‍ ഉണ്ടാകുമെന്നും കെപിഎ മജീദ് മീഡിയവണിനോട് പറഞ്ഞു. കോണ്‍ഗ്രസിനെ കാത്തുനില്‍ക്കാതെ മുസ്ലിംലീഗ് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ജൂലായ് നാലിന് പൊന്നാനി ലോക്സഭാ മണ്ഡലം കണ്‍വെന്‍ഷനാണ്. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് കെപിഎ മജീദിന്‍റെ പ്രതികരണം.

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ മുസ്ലിം ലീഗ് സമ്മര്‍ദ്ധം ചെലുത്തിയിട്ടില്ല. രാജ്യസഭാ സീറ്റിനെ ചൊല്ലി മുന്നണിയിലുള്ള പ്രശ്നങ്ങള്‍ അടുത്ത യുഡിഎഫ് യോഗത്തോടെ അവസാനിക്കുമെന്നും കെപിഎ മജീദ് പറഞ്ഞു.

Similar Posts