< Back
Kerala
ഫാദർ തോമസ്‌ പീലിയാനിക്കല്‍ റിമാന്‍ഡില്‍
Kerala

ഫാദർ തോമസ്‌ പീലിയാനിക്കല്‍ റിമാന്‍ഡില്‍

Web Desk
|
20 Jun 2018 7:23 PM IST

രാമങ്കരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്.

കുട്ടനാട് കാർഷിക വായ്പാത്തട്ടിപ്പ് കേസിൽ ഫാദർ തോമസ്‌ പീലിയാനിക്കലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രാമങ്കരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. പീലിയാനിക്കൽ നിരപരാധിയായതിനാൽ ജാമ്യമനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. പീലിയാനിക്കൽ നാളെ ജാമ്യാപേക്ഷ നൽകും.

കുട്ടനാട് വികസന സമിതിയുമായി ബന്ധപ്പെട്ട് സാമ്പത്തികത്തട്ടിപ്പ് നടന്ന നാലു കേസുകളാണ് രാമങ്കരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിച്ചത്. നാലു കേസുകളിലും രണ്ടാം പ്രതിയാണ് ഫാദർ തോമസ് പീലിയാനിക്കൽ. കേസിൽ പീലിയാനിക്കൽ നിരപരാധിയാണെന്നും പ്രായം കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.

കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ജാമ്യമനുവദിച്ചാൽ മറ്റു കക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. തുടർന്നാണ് കോടതി പീലിയാനിക്കലിനെ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്.

Related Tags :
Similar Posts