< Back
Kerala
കരിഞ്ചോമലയിൽ വീണ്ടും ഉരുൾപൊട്ടലിന് സാധ്യത; മുന്നറിയിപ്പുമായി സി.ഡബ്ല്യു.ആര്‍.ഡി.എം
Kerala

കരിഞ്ചോമലയിൽ വീണ്ടും ഉരുൾപൊട്ടലിന് സാധ്യത; മുന്നറിയിപ്പുമായി സി.ഡബ്ല്യു.ആര്‍.ഡി.എം

Muhsina
|
21 Jun 2018 4:04 PM IST

പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഉരുൾപൊട്ടലിന് കാരണമായിട്ടുണ്ടോ എന്ന് വിശദ പരിശോധനക്ക് ശേഷം മാത്രമേ വ്യക്തമാകൂ എന്നും വിദഗ്ധ സംഘം അറിയിച്ചു.

കരിഞ്ചോ മലയിൽ വീണ്ടും ഉരുൾപൊട്ടലുണ്ടാകാൻ സാധ്യതയുണ്ടെന്ന് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിൽ നിന്നുള്ള വിദഗ്ധ സംഘത്തിന്‍റെ മുന്നറിയിപ്പ്. ദുരന്ത സാധ്യത കൂടിയ മേഖലയാണിതെന്നാണ് സംഘത്തിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഉരുൾപൊട്ടലിന് കാരണമായിട്ടുണ്ടോ എന്ന് വിശദ പരിശോധനക്ക് ശേഷം മാത്രമേ വ്യക്തമാകൂ എന്നും വിദഗ്ധ സംഘം അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ 14 പേർ മരിച്ചിരുന്നു.

Similar Posts