< Back
Kerala
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയയാളെ വിട്ടുകിട്ടാന്‍ കേരള പൊലീസ് കോടതിയില്‍
Kerala

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയയാളെ വിട്ടുകിട്ടാന്‍ കേരള പൊലീസ് കോടതിയില്‍

Web Desk
|
21 Jun 2018 10:17 AM IST

നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ കൃഷ്ണകുമാറുമായി പൊലീസ് സംഘം ഇന്ന് തന്നെ കേരളത്തിലേക്ക് മടങ്ങും.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ് ബുക്കില്‍ വധഭീഷണി മുഴക്കിയ ആർഎസ്എസ് അനുഭാവി കൃഷ്ണകുമാർ നായരെ ഇന്ന് ഡല്‍ഹി പട്യാല കോടതിയില്‍ ഹാജരാക്കിയേക്കും. കഴിഞ്ഞ ദിവസം ഇയാള്‍ക്കായി കേരളാ പൊലീസ് കോടതിയില്‍ പ്രൊഡക്ഷന്‍ വാറന്റ് സമര്‍പ്പിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ കൃഷ്ണകുമാറുമായി പൊലീസ് സംഘം ഇന്ന് തന്നെ കേരളത്തിലേക്ക് മടങ്ങും.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അബുദാബിയിൽ നിന്നു ഡൽഹിയിൽ എത്തിയ കൃഷ്ണകുമാറിനെ ഡല്‍ഹി പൊലീസ് പിടികൂടിയത്. കേരളാ പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.

Related Tags :
Similar Posts