< Back
Kerala

Kerala
കോഴിക്കോട് ബസ്സ് മരത്തിലിടിച്ച് 30 ലധികം പേര്‍ക്ക് പരിക്ക്
|21 Jun 2018 8:42 PM IST
തിരുവമ്പാടിയില്‍ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
കോഴിക്കോട് മണാശ്ശേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് മരത്തിലിടിച്ച് 30 ലധികം പേര്‍ക്ക് പരിക്ക്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.അപകടത്തില്‍ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവമ്പാടിയില്‍ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. മരത്തിലിടിച്ചായിരുന്നു അപകടം. സ്കൂള്‍ കുട്ടികളടക്കം ബസ്സിലുണ്ടായിരുന്നു. സ്വകാര്യ ബസ്സ് കെ.എസ്.ആര്‍.ടി.സി ബസ്സിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നും റോഡിന് വീതിയില്ലാത്തതിനാല്‍ ഇവിടം സ്ഥിരം അപകടമേഖലയാണെന്നും നാട്ടുകാര്‍ പറഞ്ഞു.