< Back
Kerala
പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധിക്കാന്‍ സമിതിയെ നിയോഗിക്കും: ധനമന്ത്രി 
Kerala

പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധിക്കാന്‍ സമിതിയെ നിയോഗിക്കും: ധനമന്ത്രി 

Web Desk
|
21 Jun 2018 2:19 PM IST

പദ്ധതിയില്‍ നിന്ന് പിന്മാറിയാലുള്ള പ്രത്യാഘാതം പഠിക്കണമെന്ന് തോമസ് ഐസക് നിയമസഭയില്‍

പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇക്കാര്യം പരിശോധിക്കാന്‍ രണ്ടാഴ്ചക്കകം ജഡ്ജി അധ്യക്ഷനായ സമിതിയെ നിയോഗിക്കും. ചില നടപടികള്‍ എടുത്താല്‍ ഊരിപ്പോരാന്‍ ബുദ്ധിമുട്ടാണ്. അതുപോലെയാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. പദ്ധതിയില്‍ നിന്ന് പിന്മാറിയാലുള്ള പ്രത്യാഘാതം പഠിക്കണമെന്ന് തോമസ് ഐസക് നിയമസഭയെ അറിയിച്ചു.

Similar Posts