< Back
Kerala

Kerala
അര്‍ജന്റീന തോറ്റതില്‍ മനംനൊന്ത് കോട്ടയത്ത് യുവാവ് ആറ്റില്‍ ചാടി
|22 Jun 2018 2:11 PM IST
ഇന്നലെ നടന്ന കളിയില്‍ ക്രൊയേഷ്യക്കെതിരെ അര്‍ജന്റീന ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. കടുത്ത അര്‍ജന്റീന ആരാധകനായ ബിനു രാത്രി മുഴുവന്‍ കളി കണ്ടിരുന്നു.
ഇന്നലെ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ അര്‍ജന്റീന തോറ്റതില്‍ മനംനൊന്ത് കോട്ടയത്ത് യുവാവ് ആറ്റില്‍ ചാടി. അര്‍മാനൂര്‍ സ്വദേശി ബിനു അലക്സാ(30)ണ് ആറ്റില്‍ ചാടിയത്. ആത്മഹത്യാകുറിപ്പ് എഴുതിവെച്ച ശേഷമാണ് ആറ്റില്‍ ചാടിയത്. മീനച്ചിലാറില്‍ ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല..

ഇന്നലെ നടന്ന കളിയില്‍ ക്രൊയേഷ്യക്കെതിരെ അര്‍ജന്റീന ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. കടുത്ത അര്‍ജന്റീന ആരാധകനായ ബിനു രാത്രി മുഴുവന്‍ കളി കണ്ടിരുന്നു. തുടര്‍ന്നാണ് യുവാവിനെ കാണാതായും, ആത്ഹത്യകുറിപ്പ് കണ്ടെത്തിയതും.