< Back
Kerala
കൊല്ലത്ത് പ്രായപൂർത്തിയാകാത്ത മൂന്നു ദളിത് പെൺകുട്ടികള്‍ പീഡനത്തിന് ഇരയായി
Kerala

കൊല്ലത്ത് പ്രായപൂർത്തിയാകാത്ത മൂന്നു ദളിത് പെൺകുട്ടികള്‍ പീഡനത്തിന് ഇരയായി

Web Desk
|
22 Jun 2018 11:08 AM IST

പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ കൊട്ടിയത്ത് വെച്ചാണ് 4 യുവാക്കള്‍ക്കൊപ്പം പ്ലസ്ടു വിദ്യാര്‍ഥിനികളായ പെണ്‍കുട്ടികള്‍ പൊലീസ് പിടിയിലാകുന്നത്.

കൊല്ലം അഞ്ചലിൽ പ്രായപൂർത്തിയാകാത്ത മൂന്നു ദളിത് പെൺകുട്ടികള്‍ പീഡനത്തിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയം നടിച്ചാണ് പീഡനം നടത്തിയതെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കി

പ്ലസ്ടു വിദ്യാര്‍ഥിനികളാണ് പീഡനത്തിനിരയായത്. പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ കൊട്ടിയത്ത് വെച്ചാണ് 4 യുവാക്കള്‍ക്കൊപ്പം വിദ്യാര്‍ഥിനികള്‍ പൊലീസ് പിടിയിലാകുന്നത്. പെണ്‍കുട്ടികളെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസ് പരാതിപ്പെടുകയും ചെയ്തിരുന്നു.

അഞ്ചൽ ചണ്ണപ്പേട്ട സ്വദേശികളായ അജിത്ത്, നൗഫൽ, പ്രമൽദിത്ത്‌, അഖിൽ എന്നിവരാണ് പൊലീസ് പിടിയിലായത്. അഞ്ചൽ മലമേലില്‍ കാട്പിടിച്ച്കിടക്കുന്ന കെട്ടിടത്തിലും വീടുകളിലും നിരവധി തവണ പീഡനത്തിനിരയായതായി പെണ്‍കുട്ടികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. പോക്‌സോ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പുനലൂർ ഡിവൈഎസ്പി അനിൽ കുമാറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Tags :
Similar Posts