< Back
Kerala
പ്രധാനമന്ത്രിയുടേത് സംസ്ഥാനത്തെ അപമാനിക്കുന്ന നടപടി; തുറന്നടിച്ച് മുഖ്യമന്ത്രി
Kerala

പ്രധാനമന്ത്രിയുടേത് സംസ്ഥാനത്തെ അപമാനിക്കുന്ന നടപടി; തുറന്നടിച്ച് മുഖ്യമന്ത്രി

Web Desk
|
23 Jun 2018 6:23 PM IST

റെയില്‍വേ വികസനത്തിന് കേരളം സ്ഥലം ഏറ്റെടുത്ത് നല്‍കുന്നില്ലെന്ന കേന്ദ്ര റെയില്‍വേ മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി തന്നെ കാണാന്‍ അനുമതി നിഷേധിച്ചത് സംസ്ഥാനത്തെ അപമാനിക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫലപ്രദമായ പിന്തുണ സംസ്ഥാനത്തിന് കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്ന് ലഭിക്കുന്നില്ല. റെയില്‍വേ വികസനത്തിന് കേരളം സ്ഥലം ഏറ്റെടുത്ത് നല്‍കുന്നില്ലെന്ന കേന്ദ്ര റെയില്‍വേ മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാല് തവണയാണ് പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി അനുമതി തേടിയത്. എന്നാല്‍ മറ്റ് മന്ത്രിമാരെ കണ്ടാല്‍മതിയെന്ന് പറഞ്ഞ് മോദി അനുമതി നിഷേധിക്കുകയായിരുന്നു. ഇത് ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിനോട് മാത്രമാണ് ഇത്തരം സമീപനമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Similar Posts