< Back
Kerala
ജസ്നയുടെ തിരോധാനം; അ‍ജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കും
Kerala

ജസ്നയുടെ തിരോധാനം; അ‍ജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കും

Web Desk
|
24 Jun 2018 12:03 PM IST

തമിഴ്നാട്, ഗോവ, കർണാടക എന്നീ സംസ്ഥാനങ്ങളിലെ അജ്ഞാത മൃതദേഹങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും.

പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് രഹസ്യമായി അജ്ഞാത മൃതദേഹങ്ങൾ പരിശോധിക്കുന്നു. തമിഴ്നാട്, ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ മൂന്ന് മാസത്തിനിടെ ലഭിച്ച മൃതദേഹങ്ങളാണ് പരിശോധിക്കുന്നത്.

വെച്ചൂച്ചിറയിലെ മുക്കൂട്ട് തറയിൽ നിന്നും ജസ്ന കാണാതായിട്ട് 94 ദിവസങ്ങൾ പിന്നിടുമ്പോഴും ജസ്നയ്ക്ക് എന്ത് സംഭവിച്ചു എന്ന് സ്ഥിരീകരിക്കാനാവുന്ന ഒരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം അജ്ഞാത മൃതദേഹങ്ങൾ രഹസ്യമായി പരിശോധിക്കുന്നത്. ഇത്തരത്തിൽ മൂന്ന് മൃതദേഹങ്ങൾ പരിശോധിച്ചു കഴിഞ്ഞു. പത്തനംതിട്ട എസ്‍പി ‍യുടെ കീഴിലുള്ള ഒരു സംഘം ഇപ്പോൾ തമിഴ്നാട്ടിലുണ്ട്.

തമിഴ്നാട്, ഗോവ, കർണാടകം എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ സഹായത്തോടെ മറ്റിടങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. തമിഴ്നാട് കാഞ്ചിപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ ലഭിച്ച മൃതദേഹം ജസ്നയുടേതല്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

Related Tags :
Similar Posts