< Back
Kerala
എസ്എഫ്‌ഐ നേതാവിന്റെ മരണത്തില്‍ സംഘ്പരിവാര്‍ വ്യാജപ്രചരണം, പൊലീസ് അന്വേഷണം തുടങ്ങി
Kerala

എസ്എഫ്‌ഐ നേതാവിന്റെ മരണത്തില്‍ സംഘ്പരിവാര്‍ വ്യാജപ്രചരണം, പൊലീസ് അന്വേഷണം തുടങ്ങി

Web Desk
|
24 Jun 2018 6:02 PM IST

ദുര്‍ഗാദേവിയുടെ മോശം ചിത്രം വരച്ചയാള്‍ ആത്മഹത്യ ചെയ്തുവെന്ന പ്രചരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടന്നത്. സംഘ്പരിവാര്‍ അനുകൂലികളാണ് പ്രചരണം നടത്തിയത്...

തൃശൂര്‍ കേരള വര്‍മ്മ കോളജിലെ എസ്എഫ്‌ഐ നേതാവായിരുന്ന വിശാഖിന്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ദുര്‍ഗാദേവിയുടെ മോശം ചിത്രം വരച്ചയാള്‍ ആത്മഹത്യ ചെയ്തുവെന്ന പ്രചരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടന്നത്. സംഘ്പരിവാര്‍ അനുകൂലികളാണ് പ്രചരണം നടത്തിയത്. വ്യാജ പ്രചരണത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിശാഖിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് തൃശൂര്‍ ഈസ്റ്റ് പൊലീസിന്റെ അന്വേഷണം. എസ്എഫ്‌ഐയും ഇതേ ആവശ്യമുന്നയിച്ചിരുന്നു.

Similar Posts