< Back
Kerala
കോട്ടയത്ത് വൈദ്യുതപോസ്റ്റില്‍ കെട്ടിവെച്ച നിലയില്‍ മധ്യവയസ്‍കന്റെ മൃതദേഹം
Kerala

കോട്ടയത്ത് വൈദ്യുതപോസ്റ്റില്‍ കെട്ടിവെച്ച നിലയില്‍ മധ്യവയസ്‍കന്റെ മൃതദേഹം

Web Desk
|
25 Jun 2018 4:50 PM IST

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്നാണ് സൂചന.

നഗരമധ്യത്തില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം വൈദ്യുത പോസ്റ്റില്‍ കെട്ടിവെച്ച നിലയിലാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്നാണ് സൂചന.

ഇന്നു പുലര്‍ച്ചെയാണ് തിരുനക്കര ക്ഷേത്രത്തിനു സമീപം ഭാരത് ആശുപത്രിക്കു മുന്‍പിലായി മൃതദേഹം കണ്ടെത്തിയത്. പോസ്റ്റിനോട് ചേര്‍ന്ന് ബന്ധിച്ച നിലയിലാണ് മൃതദേഹം. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു ആദ്യം പൊലീസ്. പക്ഷേ പിന്നീട് കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോഴുള്ളത്. കോട്ടയം വെസ്റ്റ് പോലീസ് എത്തി നടപടി സ്വീകരിച്ച് വരികയാണ്.

Similar Posts