< Back
Kerala
അറക്കൽ ആയിഷ സൈനബ ബീവി അന്തരിച്ചു
Kerala

അറക്കൽ ആയിഷ സൈനബ ബീവി അന്തരിച്ചു

Web Desk
|
26 Jun 2018 12:51 PM IST

ചരിത്ര കേരളത്തിലെ മുസ്‍ലിം രാജവംശമായ അറക്കൽ സ്വരൂപത്തിലെ നിലവിലുള്ള സുൽത്താന അറക്കൽ ആദി രാജാ സൈനബാ ആയിശാബീവി (92) അന്തരിച്ചു

ചരിത്ര കേരളത്തിലെ മുസ്‍ലിം രാജവംശമായ അറക്കൽ സ്വരൂപത്തിലെ നിലവിലുള്ള സുൽത്താന അറക്കൽ ആദി രാജാ സൈനബാ ആയിശാബീവി (92) അന്തരിച്ചു. തലശേരി ചിറക്കര ടൌൺ ഹാളിന് സമീപത്തെ അറക്കൽ ആദി രാജാസിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അവശത കാരണം വീട്ടിൽ വിശ്രമത്തിലായിരുന്നു.

ദേശ പ്രസിദ്ധമായ രാജവംശത്തിലെ മുപ്പത്തി ഏഴാമത് അധിപയായിരുന്നു ആയിശാബീവി. രണ്ട് വർഷം മുൻപ് 2006 സെപ്തബർ 17നായിരുന്നു സ്ഥാനാരോഹണം. തലശ്ശേരി സ്വദേശി പരേതനായ സി.ഒ.മൊയ്തു കേയിയുടെ ഭാര്യയാണ്. ആദി രാജ സഹിദ, ആദി രാജാ മുഹമ്മദ് സാദിഖ്, ആദി രാജാ മുഹമ്മദ് റാഫി, ആദി രാജാ മുഹമ്മദ് ഷംസീർ, പരേതനായ ആദി രാജാ മുഹമ്മദ് റൌഫ് എന്നിവരാണ് മക്കള്‍. സാഹിറ, ഹാനിഫ, സാജിദ, നസീമ, പരേതനായ എ.പി.എം.മൊയ്തു എന്നിവര്‍ മരുമക്കളുമാണ്. ഫാത്തിമ മുത്തുബിവി, പരേതരായ ഹംസക്കോയ, ഇമ്പിച്ചിക്കോയ എന്നിവര്‍ സഹോദരങ്ങളാണ്.

ഖബറക്കം ഇന്ന് വൈകിട്ട് 4 മണിക്ക് തലശ്ശേരി ഓടത്തിൽ പള്ളിയിൽ. അടുത്ത അധിപയായി സഹോദരി ഫാത്തിമ മുത്തു ബീവി സ്ഥാനമേൽക്കും.

Similar Posts