< Back
Kerala

Kerala
അമ്മയിലെ ഇടത് ജനപ്രതിനിധികളെ പിന്തുണച്ച് സിപിഎം; വിശദീകരണം തേടില്ല
|29 Jun 2018 2:26 PM IST
ജനപ്രതിനിധികള്‍ക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎം വിലയിരുത്തല്‍
ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ എംഎല്‍എമാരോട് വിശദീകരണം തേടേണ്ടതില്ലെന്ന് സിപിഎം തീരുമാനം. ജനപ്രതിനിധികള്‍ക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎം വിലയിരുത്തല്‍. അതേസമയം വിഷയത്തില്‍ ഇരക്കൊപ്പം നില്‍ക്കുമെന്നാണ് സിപിഎം നിലപാട്. പാര്‍ട്ടി നിലപാട് വ്യക്തമാക്കി പ്രസ്താവനയിറക്കും.