< Back
Kerala
ട്രോളിംഗ് നിരോധന കാലത്ത് സമ്പൂർണ മൽസ്യബന്ധന നിരോധനം നടപ്പാക്കണം
Kerala

ട്രോളിംഗ് നിരോധന കാലത്ത് സമ്പൂർണ മൽസ്യബന്ധന നിരോധനം നടപ്പാക്കണം

Web Desk
|
29 Jun 2018 2:04 PM IST

എല്ലാത്തരം ബോട്ടുകളും നിരോധന പരിധിയിൽ ഉൾപ്പെടുത്തണമെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് നിർദ്ദേശിച്ചു

ട്രോളിംഗ് നിരോധന കാലത്ത് സമ്പൂർണ മൽസ്യബന്ധന നിരോധനം നടപ്പാക്കണമെന്ന് ഹൈക്കോടതി. എല്ലാത്തരം ബോട്ടുകളും നിരോധന പരിധിയിൽ ഉൾപ്പെടുത്തണമെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് നിർദ്ദേശിച്ചു.

47 ദിവസം ആയിരുന്ന ട്രോളിംഗ് നിരോധന കാലം. കേന്ദ്ര സർക്കാരിന്റെ നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 52 ദിവസമായി ഉയർത്തി. ഈ നടപടി ചോദ്യം ചെയ്ത് കൊല്ലത്തെ ബോട്ടുടമകൾ നൽകിയ ഹരജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി. നിരോധന കാലത്ത് മൽസ്യ ബന്ധനം പൂർണ്ണമായി നിരോധിക്കണം. മത്സ്യ ബന്ധന ബോട്ടുകളുടെ നിരോധന കാര്യത്തിൽ വിവേചനം പാടില്ല. 9 hrട പവറിന് മുകളിലുള്ള ബോട്ടുകൾക്കും പരമ്പരാഗത മൽസ്യ തൊഴിലാളികൾക്കും നിരോധനം ബാധകമാക്കണം. 1980ലെ കേരള സമുദ്ര മൽസ്യബന്ധന നിയന്ത്രണ നിയമത്തിലെ നാലാം വകുപ്പ് കർശനമായി നടപ്പാക്കണം. സംസ്ഥാന ഫിഷറീസ് വകുപ്പ് സെക്രട്ടറി ഇതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.

Related Tags :
Similar Posts