< Back
Kerala
കൊല്ലം കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം
Kerala

കൊല്ലം കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

Web Desk
|
30 Jun 2018 4:43 PM IST

ഗുരുതരമായി പരിക്കേറ്റ യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കൊല്ലം കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം . ഗുരുതരമായി പരിക്കേറ്റ യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം പുനലൂർ പാസഞ്ചർ ട്രെയിനിൽ വെച്ചായിരുന്നു ആക്രമണം . അക്രമം നടത്തിയ പുനലൂര്‍ സ്വദേശി അരുണിനെ പൊലീസ് പിടികൂടി.

കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കൊല്ലം പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വെച്ചാണ് യുവതിക്ക് നേരേ ആസിഡ് ആക്രമണം നടന്നത്. യുവതിയുടെ ശരീരത്തിന്റെ ഒരു ഭാഗത്ത് പൊള്ളലേറ്റു. ഇടത്തെ കൈ പൂര്‍ണമായും പൊള്ളിയ നിലയിലാണ്. യുവതിക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പുനലൂര്‍ സ്വദേശി അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അരുണുമായി മുന്‍ പരിചയമുണ്ടായിരുന്നതായി യുവതി പൊലീസിന് മൊഴി നല്‍കി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Similar Posts