< Back
Kerala
സിഗ്നല്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകിയോടുന്നു
Kerala

സിഗ്നല്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകിയോടുന്നു

Web Desk
|
30 Jun 2018 2:23 PM IST

തിരുവനന്തപുരം ഷൊർണൂർ റെയിൽവെ സ്റ്റേഷനുകളിലെ സിഗ്നൽ തകരാർ കാരണം സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറായി. നിരവധി ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. രണ്ടു മണിക്കൂറിനകം ട്രെയിൻ ഗതാഗതം 

തിരുവനന്തപുരം ഷൊർണൂർ റെയിൽവെ സ്റ്റേഷനുകളിലെ സിഗ്നൽ തകരാർ കാരണം സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറായി. നിരവധി ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. രണ്ടു മണിക്കൂറിനകം ട്രെയിൻ ഗതാഗതം സാധാരണ ഗതിയിലാകുമെന്ന് റെയിൽവെ അറിയിച്ചു.

രാവിലെ ഒമ്പതരയോടെയാണ് എൻജിൻ ട്രാക്കിൽ കുടുങ്ങിയത്. ഒന്നാമത്തെ ട്രാക്കിലെ സിഗ്നൽ സംവിധാനം തകരാറിലായതോടെ മുഴുവൻ സിഗ്നൽ സംവിധാനവും പാളി. തുടർന്ന് സിഗ്നൽ നേരിട്ട് നിയന്ത്രിക്കുകയായിരുന്നു. തിരുവനന്തപുരത്ത് എത്തിച്ചേരേണ്ട പല ട്രെയിനുകളും കൊച്ചുവേളി സ്റ്റേഷനിൽ മണിക്കൂറുകളോളം പിടിച്ചിട്ടു. തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട ട്രെയിനുകളുടെ സമയം വൈകിപ്പിക്കുകയും ചെയ്തു. വഞ്ചിനാട്, ചെന്നൈ മെയിൽ, കേരള എക്സ്പ്രസ് എന്നിവ എത്താൻ വൈകി. ജനശതാബ്ദി ഉൾപ്പെടെ ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. തിരുവനന്തപുരത്ത് ഒരു ട്രാക്ക് ഒഴികെ മറ്റ് ട്രാക്കുകളിൽ സിഗ്നൽ സംവിധാനങ്ങൾ ശരിയാക്കിയിട്ടുണ്ട്.

Related Tags :
Similar Posts