< Back
Kerala
അതിര്‍ത്തികളില്ലാത്ത സേവനവുമായി ഒരു ഡോക്ടര്‍
Kerala

അതിര്‍ത്തികളില്ലാത്ത സേവനവുമായി ഒരു ഡോക്ടര്‍

Web Desk
|
1 July 2018 11:39 AM IST

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്. സന്തോഷ് കുമാറാണ് അന്താരാഷ്ട്ര തലത്തിലെ സേവനത്തിലൂടെ ശ്രദ്ധേയനാകുന്നത്.

അതിര്‍ത്തികളില്ലാത്ത സേവനത്തിന്‍റെ അനുഭവവുമായി ഒരു ഡോക്ടര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്. സന്തോഷ് കുമാറാണ് അന്താരാഷ്ട്ര തലത്തിലെ സേവനത്തിലൂടെ ശ്രദ്ധേയനാകുന്നത്. ദുരന്തമേഖലയില്‍ ആരോഗ്യ പ്രവര്‍ത്തനം നടത്തുന്ന ഡോക്ടേഴ്സ് ബിയോണ്‍ ദ ബോര്‍ഡേഴ്സില്‍ അംഗമാണ് ഡോ. സന്തോഷ്.

1993 ല്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ദുരന്തമേഖലയിലെ സേവനസാധ്യത തിരിച്ചറിയുന്നത്. ഡോക്ടറായി സേവനം തുടങ്ങിയത് മുതല്‍ അതിന്‍റെ ഭാഗമായി.

ദുരന്തമേഖലയിലെ പ്രവര്‍ത്തനം ആശുപത്രിയിലേത് പോലല്ല. യുദ്ധത്തില്‍ പങ്കെടുക്കുന്ന സൈനികരെക്കാള്‍ സേവനം വേണ്ടിവരിക ആ മേഖലയിലെ സാധാരണ ജനങ്ങള്‍ക്കായിരിക്കും. ഈ മാസം ഡോക്ടര്‍ പോയത് ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പുകളിലേക്കാണ്.

ലത്തൂര്‍ ഭൂകമ്പ മേഖലയില്‍ തുടങ്ങിയ പ്രവര്‍ത്തനത്തിനിടെ 45 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഡോക്ടേഴ്സ് വിത്തൌട്ട് ബോര്‍ഡേഴേസിന്‍റെ ഏഷ്യാ പസഫികിന്റെ വൈസ് പ്രസിഡന്റ് ചുമതലയും വഹിക്കുന്നുണ്ട് ഡോ. സന്തോഷ് കുമാര്‍.

Related Tags :
Similar Posts