< Back
Kerala
അഭിമന്യുവിന്‍റെ മൃതദേഹം  സംസ്കരിച്ചു
Kerala

അഭിമന്യുവിന്‍റെ മൃതദേഹം സംസ്കരിച്ചു

Web Desk
|
2 July 2018 9:48 PM IST

മഹാരാജാസില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്‍റെ മൃതദേഹം സംസ്കരിച്ചു. അല്‍പ്പസമയം മുമ്പാണ് സ്വദേശമായ വട്ടവടയില്‍ മൃതദേഹം എത്തിച്ചത്.

മഹാരാജാസില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്‍റെ മൃതദേഹം സംസ്കരിച്ചു. അല്‍പ്പസമയം മുമ്പാണ് സ്വദേശമായ വട്ടവടയില്‍ മൃതദേഹം എത്തിച്ചത്.

ഇ ന്നലെ വൈകുന്നേരം പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. പുതിയ അധ്യയന വര്‍ഷം ഇന്ന് തുടങ്ങാനിരിക്കെ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. അര്‍ധരാത്രിയോടെയാണ് കൊലപാതകം നടന്നത്.

അഭിമന്യുവിനെ കുത്തിക്കൊന്നത് പുറത്തുനിന്നെത്തിയ സംഘമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇരുപതോളം പ്രതികളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ക്യാംപസ് ഫ്രണ്ട് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരില്‍ ഒരാള്‍ മാത്രമാണ് ക്യാംപസിലെ വിദ്യാര്‍ഥിയെന്നും മറ്റുള്ളവര്‍ പുറത്തുനിന്നുള്ളവരാണെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി. സെന്‍ട്രല്‍ സിഐ അനന്തലാലിനാണ് അന്വേഷണ ചുമതല.

Related Tags :
Similar Posts