< Back
Kerala
കോട്ടക്കല്‍ ആയുര്‍വേദ ആശുപത്രി ജീവനക്കാരുടെ അക്കൌണ്ടില്‍ ഉടമകളറിയാതെ കോടികളുടെ നിക്ഷേപം
Kerala

കോട്ടക്കല്‍ ആയുര്‍വേദ ആശുപത്രി ജീവനക്കാരുടെ അക്കൌണ്ടില്‍ ഉടമകളറിയാതെ കോടികളുടെ നിക്ഷേപം

Web Desk
|
2 July 2018 1:40 PM IST

മലപ്പുറം കോട്ടക്കൽ ആയുർവ്വേദ ആശുപത്രിയിൽ ജോലി ചെയ്യുന്ന 22 പേരുടെ എസ് ബി ഐ ശമ്പള അക്കൗണ്ടിലാണ് അവരറിയാതെ വൻ തുക എത്തിയത്.

മലപ്പുറം കോട്ടക്കൽ ആയുർവ്വേദ ആശുപത്രിയിൽ ജോലി ചെയ്യുന്ന 22 പേരുടെ ബാങ്ക് അക്കൗണ്ടിൽ കോടികളുടെ നിക്ഷേപമെത്തി. എസ് ബി ഐ യുടെ ശമ്പള അക്കൗണ്ടിലാണ് ഉടമകൾ അറിയാതെ വൻ തുക എത്തിയത്. ഓരോ അക്കൌണ്ടിലും 90 ലക്ഷം മുതല്‍ ഒരു കോടി വരെയുള്ള തുകകളാണ് പലരുടേയും അക്കൌണ്ടിലെത്തിയിട്ടുള്ളത്. വിവരമറിഞ്ഞതോടെ അക്കൗണ്ടുകൾ എസ് ബി ഐ മരവിപ്പിച്ചു.

കെവൈസി ക്രമീകരിക്കുന്നതിന്റെ ഭാഗമായുള്ള നടപടിയാണെന്നാണ് ബാങ്ക് നല്‍കുന്ന വിശദീകരണം. എന്നാല്‍ ചിലരോട് ഇനിയും അധാറും ബാങ്ക് അക്കൌണ്ടും തമ്മില്‍ ലിങ്ക് ചെയ്യാത്തതുകൊണ്ട് നിങ്ങളെ ബാങ്കിലെത്തിക്കാന്‍ വേണ്ടി ചെയ്തതാണെന്ന മറുപടിയും ബാങ്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ബാങ്കിന്റെ വിശദീകരണത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

Related Tags :
Similar Posts