< Back
Kerala

Kerala
അഭിമന്യു പിടഞ്ഞുവീണപ്പോള്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും
|2 July 2018 4:40 PM IST
മഹാരാജാസിന് കരച്ചിലടക്കാനാവുന്നില്ല. കാരണം പാതി വഴിയിൽ വീണു പോയത് അവരുടെ പ്രിയ സഖാവാണ്. പൊലിഞ്ഞത് ഒരു കുടംബത്തിന്റെ സ്വപ്നങ്ങളും. നവാഗതർക്ക് സ്വാഗതം പറയാൻ ഓടിയെത്തിയ അഭിമന്യുവിനെ കാത്തിരുന്നത്
എറണാകുളം മഹാരാജാസ് കോളജിൽ കാമ്പസ് ഫ്രണ്ടിന്റെ കൊലക്കത്തിയിൽ അഭിമന്യു പിടഞ്ഞു വീണപ്പോൾ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. കൂട്ടുകാർക്കും നാട്ടുകാർക്കും നഷ്ടമായത് എപ്പോഴും ചിരിക്കുന്ന മുഖവുമായി എത്തുന്ന പ്രിയ സഖാവിനെയും.
മഹാരാജാസിന് കരച്ചിലടക്കാനാവുന്നില്ല. കാരണം പാതി വഴിയിൽ വീണു പോയത് അവരുടെ പ്രിയ സഖാവാണ്. പൊലിഞ്ഞത് ഒരു കുടംബത്തിന്റെ സ്വപ്നങ്ങളും. നവാഗതർക്ക് സ്വാഗതം പറയാൻ ഓടിയെത്തിയ അഭിമന്യുവിനെ കാത്തിരുന്നത് വർഗ്ഗീയ വാദികളുടെ കൊലക്കത്തി ആയിരുന്നു. പ്രിയ സഹചാരിയുടെ വേർപാട് താങ്ങാനാവുന്നില്ലെന്ന് സൈമൺ ബ്രിട്ടോ പറഞ്ഞു. ഒടുവിൽ, എന്നും മുന്നിൽ നിന്ന് മുദ്രാവാക്യം വിളിച്ച പ്രിയ നേതാവിനെ മുദ്രാവാക്യം വിളികളോടെ മഹാരാജാസ് യാത്രയാക്കുമ്പോൾ അവന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും അപൂർണ്ണമായ ചുവരെഴുത്ത് പോലെ ബാക്കിയാവുന്നു.