< Back
Kerala
അഭിമന്യുവിന്റെ കൊലപാതകം;  മഹാരാജാസില്‍ നിന്ന്  രണ്ട് വിദ്യാര്‍ത്ഥികളെ പുറത്താക്കി
Kerala

അഭിമന്യുവിന്റെ കൊലപാതകം; മഹാരാജാസില്‍ നിന്ന് രണ്ട് വിദ്യാര്‍ത്ഥികളെ പുറത്താക്കി

Web Desk
|
3 July 2018 5:00 PM IST

കൊലപാതകത്തില്‍ ക്യാമ്പസിന് അകത്ത് നിന്ന് സഹായം ലഭിച്ചുവെന്ന പൊലീസ് കണ്ടെത്തലിനെ തുടര്‍ന്നാണ് കോളജിന്റെ നടപടി.

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികളെ മഹാരാജാസ് കോളെജില്‍ നിന്ന് പുറത്താക്കി. കൊലപാതകത്തില്‍ ക്യാമ്പസിന് അകത്ത് നിന്ന് സഹായം ലഭിച്ചുവെന്ന പൊലീസ് കണ്ടെത്തലിനെ തുടര്‍ന്നാണ് കോളജിന്റെ നടപടി. സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിനായി കോളജ് കമ്മിഷനെ നിയോഗിച്ചു. കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തിന് കോളജ് ജീവനക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കും. പുതിയ ബാച്ചിന്റെ ക്ലാസുകള്‍ തിങ്കളാഴ്ച തുടങ്ങാനും കോളജ് തീരുമാനിച്ചു.

Similar Posts