< Back
Kerala

Kerala
ഗവാസ്കറുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
|4 July 2018 1:20 PM IST
ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ എങ്ങനെയാണ് ഒരാള്‍ മര്‍ദിക്കുന്നതെന്ന് കോടതി ചോദിച്ചു.
എഡിജിപി സുധേഷ് കുമാറിനെ മര്‍ദിച്ചെന്ന കേസില്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്കറുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഒരു മാസത്തേക്കാണ് അറസ്റ്റ് തടഞ്ഞത്. ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ എങ്ങനെയാണ് ഒരാള്‍ മര്‍ദിക്കുന്നതെന്ന് കോടതി ചോദിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഹരജി ഈ മാസം 19ന് പരിഗണിക്കാനായി മാറ്റി.