< Back
Kerala
വിമാനത്താവളങ്ങളിൽ ഇറങ്ങിയാൽ ഇനി ബസില്‍ നാട്ടില്‍ പോകാം...
Kerala

വിമാനത്താവളങ്ങളിൽ ഇറങ്ങിയാൽ ഇനി ബസില്‍ നാട്ടില്‍ പോകാം...

Web Desk
|
4 July 2018 11:45 AM IST

24 മണിക്കൂറും ഓരോ 40 മിനിട്ട് ഇടവേളകളിൽ ബസുകൾ സർവ്വീസ് നടത്തും.

കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നും നഗര കേന്ദ്രങ്ങളിലേയ്ക്ക് ഇനി കെ.എസ്.ആര്‍.ടി.സി ബസുകളും. ഫ്ലൈ ബസ് എന്ന പേരിൽ കേരളത്തിലെ എല്ലാ എയർപ്പോർട്ടുകളിലും നിന്ന് ആരംഭിച്ച ബസ് സർവ്വീസിന്റെ ഫ്ലാഗ് ഓഫ് തിരുവനന്തപുരത്ത് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.

കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇറങ്ങിയാൽ ബസ് കിട്ടാതെ ഇനി ബുദ്ധിമുട്ടേണ്ടി വരില്ല. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്നും നഗര കേന്ദ്രങ്ങളിലേയ്ക്കുള്ള കെഎസ് ആര്‍ടിസി ലോഫ്ലോർ എസി ബസുകളുടെ സർവ്വീസിന് തുടക്കമായി. 24 മണിക്കൂറും ഓരോ 40 മിന്നിട്ട് ഇടവേളകളിൽ ബസുകൾ സർവ്വീസ് നടത്തും. വിജയകരമാണെങ്കിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കും സർവ്വീസ് തുടങ്ങും.

എയർലൈനുകളുമായി ബന്ധപ്പെടുത്തി ചെക്കിൻ നടപടികൾ ബസിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. സാധാരണ എ.സി. ലോ ഫ്ലോർ ബസ്സുകളുടെ ചാർജ് മാത്രമേ എയർപോർട്ട് സർവ്വീസുകൾക്കും ഈടാക്കു. അതിനിടെ ബസ് സർവ്വീസിനെതിരെ എയർപോർട്ടിലെ ടാക്സി ഡ്രൈവർമാർ മന്ത്രിയോട് ആശങ്ക അറിയിച്ചു.

Similar Posts