< Back
Kerala

Kerala
പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസ്; എ.ഡി.ജി.പിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി
|5 July 2018 4:21 PM IST
രാജ്യത്തെ ഏത് പൌരനെയും പോലെയാണ് എ.ഡി.ജി.പിയുടെ മകളെന്ന് കോടതി നിരീക്ഷിച്ചു
പൊലീസ് ഡ്രൈവറെ മർദിച്ച കേസിൽ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകളുടെ അറസ്റ്റ് തടയാനാവില്ലെന്ന് ഹൈക്കോടതി. എ.ഡി.ജി.പിയുടെ മകൾ രാജ്യത്തെ ഏത് പൌരനെയും പോലെയാണെന്നും പ്രത്യേക പരിരക്ഷ നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന എഡിജിപിയുടെ മകളുടെ ഹരജിയിൽ കോടതി ഇടക്കാല ഉത്തരവ് നല്‍കിയില്ല.
ഗവാസ്കറിന്റേത് ഗുരുതര പരിക്കാണെന്നും ഇത് മെഡിക്കല്‍ ബോര്‍ഡ് സ്ഥിരീകരിച്ചതാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഹരജി വിശദമായ വാദത്തിന് വ്യാഴാഴ്ചത്തേക്ക് മാറ്റി.