< Back
Kerala
പൊന്നാനി മു‍സ്‍ലിം ലീഗിന്റെ പൊന്നാപുരം കോട്ട
Kerala

പൊന്നാനി മു‍സ്‍ലിം ലീഗിന്റെ പൊന്നാപുരം കോട്ട

Web Desk
|
5 July 2018 5:18 PM IST

ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ലോക്‍സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നതെന്ന് മുസ്‍ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.

ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ലോക്‍സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നതെന്ന് മുസ്‍ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുസ്‍ലീം ലീഗിന്റെ പൊന്നാനി ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരൂരില്‍ നടന്ന കണ്‍വെന്‍ഷനില്‍ തെരഞ്ഞെടുപ്പു കമ്മിറ്റിയും പ്രഖ്യാപിച്ചു.

മുസ്‍ലീം ലീഗിന്‍റെ പൊന്നാപുരം കോട്ടയാണ് പൊന്നാനിയെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആ കോട്ട കണ്ട് ആരും പനിക്കേണ്ടതില്ലെന്നും അദ്ദഹം പറഞ്ഞു. വികസന വിഷയങ്ങളില്‍ പ്രതിപക്ഷത്തുള്ള മുസ്‍ലീം ലീഗിനെ കുറ്റപ്പെടുത്തുന്ന ഇടതുപക്ഷത്തിന്റെ സമീപനം അപഹാസ്യമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. മുസ്‍ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Similar Posts