< Back
Kerala

Kerala
അഭിമന്യുവിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് എസ്.എഫ്.ഐ
|6 July 2018 6:59 AM IST
പണം കണ്ടെത്താന്‍ കേരളത്തിലെ എല്ലാ കാമ്പസുകളിലും ബക്കറ്റ് പിരിവ് നടത്തും
മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തിന് എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി. പണം കണ്ടെത്താന്‍ കേരളത്തിലെ എല്ലാ കാമ്പസുകളിലും ബക്കറ്റ് പിരിവ് നടത്തും. അഭിമന്യുവിന്റെ സ്മരണയില്‍ ജൂലൈ 12ന് കൊച്ചിയില്‍ സാംസ്കാരിക കൂട്ടായ്മ നടത്താനും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
മലപ്പുറം ജെംസ് കോളജില്‍ കാമ്പസ് ഫ്രണ്ടുമായി സഖ്യമുണ്ടാക്കിയ സംഭവത്തില്‍ അന്നുതന്നെ നടപടിയെടുത്തതാണെന്നും എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു പറഞ്ഞു.