< Back
Kerala
ട്രോളണ്ട; ആ ഫ്ലക്സ് കൊണ്ട് ചോര്‍ന്നൊലിക്കുന്ന അനവധി കൂരകള്‍ കാക്കാം
Kerala

ട്രോളണ്ട; ആ ഫ്ലക്സ് കൊണ്ട് ചോര്‍ന്നൊലിക്കുന്ന അനവധി കൂരകള്‍ കാക്കാം

Web Desk
|
11 July 2018 3:11 PM IST

മെസ്സിയുടെയും നെയ്മറിന്റെയും ഫ്ലക്സ് വച്ചത് വെറുതെയായി എന്ന് വിലപിക്കുന്നവരും കോഴിക്കൂട് മൂടാന്‍ പോലും ഫ്ലക്സ് ഉപയോഗപ്പെടുത്താത്തവരും ഇവരെയൊന്ന് കണ്ട് പഠിക്കണം...

ലോകകപ്പില്‍ തോറ്റ ടീമിന്റെ ഫ്ലക്സ് കൊണ്ട് ചോര്‍ന്നൊലിക്കുന്ന കൂരകള്‍ക്ക് മേല്‍ക്കൂര ഒരുക്കുകയാണ് കൊച്ചിയിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍. ലോകകപ്പ് ഫ്ലക്സിനെക്കുറിച്ച് ട്രോള്‍ നിരത്തുന്നവര്‍ക്ക് കിടിലന്‍ മറുപടിയാണ് കാരുണ്യ പ്രവര്‍ത്തനത്തിലൂടെ ഇവര്‍ ചെയ്തത്.

മെസ്സിയുടെയും നെയ്മറിന്റെയും ഫ്ലക്സ് വച്ചത് വെറുതെയായി എന്ന് വിലപിക്കുന്നവരും കോഴിക്കൂട് മൂടാന്‍ പോലും ഫ്ലക്സ് ഉപയോഗപ്പെടുത്താത്തവരും ഇവരെയൊന്ന് കണ്ട് പഠിക്കണം. തിമിര്‍ത്ത് പെയ്യുന്ന മഴയൊന്നും വകവെക്കാതെ പാവപ്പെട്ടവന്‍റെ ചോര്‍ന്നൊലിക്കുന്ന കൂരകാക്കുകയാണിവര്‍.

നാഷണൽ സർവ്വീസ് സ്കീം ടെക്നിക്കല്‍ സെല്ലിലെ വളണ്ടിയര്‍മാരാണ് ഇവര്‍. പെരുമ്പൂവൂരില്‍ ഇതുപോലൊരു വീട് നന്നാക്കിക്കൊടുത്തു. ഇത് രണ്ടാമത്തേതാണ്.

ഫേസ്‍ബുക്കിലൂടെ വിവരമറിയിച്ചാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് ഫ്ലക്സ് ശേഖരിച്ചത്. ലോകകപ്പില് തോറ്റ ടീമിന്റെ ഫ്ലക്സ് മാത്രമല്ല, കാലാവധി കഴിഞ്ഞ പരസ്യ ബോര്‍ഡുകളും കൂരകളൊരുക്കാന്‍ ഉപയോഗിക്കുന്നുണ്ട്.

Related Tags :
Similar Posts