< Back
Kerala
കരിപ്പൂര്‍ വിമാനത്താവളത്തിനായി എം.കെ രാഘവന്‍ എം.പിയുടെ ഉപവാസം
Kerala

കരിപ്പൂര്‍ വിമാനത്താവളത്തിനായി എം.കെ രാഘവന്‍ എം.പിയുടെ ഉപവാസം

അമിതാഭ് സഹോദര്‍
|
12 July 2018 2:44 PM IST

കരിപ്പൂരിനെതിരായ നീക്കത്തെ ഒറ്റകെട്ടായി ചെറുക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി എംപി പറഞ്ഞു.

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ചും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പദവി തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് എംകെ രാഘവന്‍ എംപി 24 മണിക്കൂര്‍ ഉപവാസ സമരം നടത്തുന്നു. കരിപ്പൂരിനെതിരായ നീക്കത്തെ ഒറ്റകെട്ടായി ചെറുക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി എംപി പറഞ്ഞു. അതിനിടെ പ്രധാനമന്ത്രിയെ കാണാനായി യുഡിഎഫ് എംപി സമയം ചോദിച്ച് കത്തയച്ചു.

കരിപ്പൂരിനെ തകര്‍ക്കാന്‍ ആസൂത്രിത ഗൂഢാലോചന നടക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. പ്രധാനമന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നാണ് ആവശ്യം. കരിപ്പൂരിനായി ഒറ്റ കെട്ടായി നിലകൊള്ളുമെന്ന് ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് പി കെ കുഞ്ഞാലികുട്ടി എം പി പ്രഖ്യാപിച്ചു. ഇത് സൂചന മാത്രമെന്നായിരുന്നു എം കെ രാഘവന്‍ എംപിയുടെ നിലപാട്.

നെടുമ്പാശേരി കേന്ദ്രീകരിച്ചുള്ള ലോബിയാണ് കരിപ്പൂരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് തുറന്ന് പറഞ്ഞായിരുന്നു സമരത്തിന് ചലചിത്ര പ്രവര്‍ത്തകന്‍ ജോയി മാത്യു പിന്തുണയുമായി എത്തിയത്. യുഡിഎഫ് എംപിമാര്‍ ഈ മാസം 18 ന് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇതേ ദിവസം തന്നെ വ്യോമയാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.

Similar Posts