< Back
Kerala
ഭാരതപ്പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ തുരുത്തുകളില്‍  കുടുങ്ങി കന്നുകാലികള്‍
Kerala

ഭാരതപ്പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ തുരുത്തുകളില്‍  കുടുങ്ങി കന്നുകാലികള്‍

Web Desk
|
13 July 2018 4:50 PM IST

തൃത്താല മുതല്‍ ചമ്രവട്ടം വരെയുള്ള ഭാഗത്ത് പുഴയിലെ തുരുത്തുകളിലാണ് കാലികള്‍ കുടുങ്ങിക്കിടക്കുന്നത്.

ഭാരതപ്പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ പുറത്ത് കടക്കാനാകാതെ പുഴയില്‍ മേയാന്‍ വിട്ട കന്നുകാലികള്‍. തൃത്താല മുതല്‍ ചമ്രവട്ടം വരെയുള്ള ഭാഗത്ത് പുഴയിലെ തുരുത്തുകളിലാണ് കാലികള്‍ കുടുങ്ങിക്കിടക്കുന്നത്. കാലികളെ പുറത്തെത്തിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ദുരന്തനിവാരണസേനയും ചേര്‍ന്ന് ശ്രമം തുടങ്ങി.

കാലികളെ ചന്തയില്‍ നിന്ന് വാങ്ങിയ ശേഷം നേരെ പുഴയിലെ തുരുത്തുകളില്‍ മേയാന്‍ വിടുന്നതാണ് ഇവിടെയുള്ള രീതി. പിന്നീട് കാലികള്‍ക്ക് പൂര്‍ണ വളര്‍ച്ച എത്തിയ ശേഷമേ ഉടമകള്‍ ഇവയെ അന്വേഷിച്ചെത്തൂ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഭാരതപ്പുഴയില്‍ ഏറ്റവുമധികം വെള്ളം ഉയര്‍ന്ന ഇത്തവണ ഈ കാലികളെല്ലാം തുരുത്തുകളില്‍ ഒറ്റപ്പെട്ടു. പുറത്തുകടക്കാനാകാതെ കുടുങ്ങിപ്പോയ കാലികള്‍ നിലവിളിക്കാന്‍ തുടങ്ങി. ഇതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്.

തൃത്താല മുതല്‍ ചമ്രവട്ടം വരെയുള്ള ഭാഗങ്ങളിലായി നൂറിലധികം കാലികള്‍ ഇതുപോലെ കുടുങ്ങിയിട്ടുണ്ട്. തിരുന്നാവായയിലാണ് ഏറ്റവും കൂടുതല്‍. ഇവയെ പുറത്തെത്തിക്കാനായി മൃഗസംരക്ഷണ വകുപ്പും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. കാലികളുടെ കഴുത്തില്‍ കയറില്ലാത്തതിനാല്‍ പുറത്തെത്തിക്കുക എന്നത് ഏറെ പ്രയാസകരമാണ്.

Related Tags :
Similar Posts