< Back
Kerala

Kerala
ഈ മാസം 31നകം കരിപ്പൂരിൽ നിന്നും വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
|13 July 2018 10:55 AM IST
കേന്ദ്ര വ്യോമയാനമന്ത്രിയിൽ നിന്നു ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചെന്നും എം പി
ഈ മാസം 31 നകം കരിപ്പൂരിൽ നിന്നും വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര വ്യോമയാനമന്ത്രിയിൽ നിന്നു ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചെന്നും എം പി പറഞ്ഞു. കരിപ്പൂർ - ജിദ്ദ സർവീസ് ആരംഭിച്ചതിന് ശേഷം കൂടുതൽ വലിയ വിമാനങ്ങളുടെ സർവീസിന് നടപടി തുടങ്ങുമെന്ന് എയർപോർട് ഡയറക്ടറും അറിയിച്ചു.
അതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവഗണനക്കെതിരെ എം കെ രാഘവന്‍ എം പി യുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസ സമരം ഇന്ന് സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.