< Back
Kerala
അഭിമന്യുവിന്റെ കൊലപാതകം;പ്രതികളെ പിടിക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് സൈമൺ ബ്രിട്ടോ 
Kerala

അഭിമന്യുവിന്റെ കൊലപാതകം;പ്രതികളെ പിടിക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് സൈമൺ ബ്രിട്ടോ 

Web Desk
|
14 July 2018 11:55 AM IST

പ്രതികകളെ പിടിക്കാത്തതില്‍ കെ.എസ്.യുവും പ്രതിഷേധം സംഘടിപ്പിച്ചു

അഭിമന്യുവിന്റെ ഘാതകരെ പിടിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതികളെ പിടിക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് സൈമൺ ബ്രിട്ടോ ആരോപിച്ചു. പ്രതികകളെ പിടിക്കാത്തതില്‍ കെ.എസ്.യുവും പ്രതിഷേധം സംഘടിപ്പിച്ചു.

മനോധൈര്യം കൊണ്ടാണ് എസ്.എഫ്.ഐ പ്രവർത്തകർ മൂന്ന് പ്രതികളെ പിടിച്ച് നൽകിയത്. പൊലീസിന്റെ മനോധൈര്യം എവിടെയെന്നും സൈമൺ ബ്രിട്ടോ ചോദിക്കുന്നു. കൊലപാതകം നടത്തിയവരെ പിടിക്കാത്തതിനെതിരെ കെ.എസ്.യു പ്രവർത്തകരും ക്യാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചു.

.

Related Tags :
Similar Posts