< Back
Kerala

Kerala
ചീങ്കണ്ണിപ്പാലിയിലെ തടയണ; വെള്ളം ഒഴുക്കിക്കളയാന്‍ തുടങ്ങി
|17 July 2018 10:47 AM IST
ചീങ്കണ്ണിപ്പാലിയില്‍ പി.വി അൻവർ എം.എൽ.എയുടെ ഭാര്യാപിതാവിന്‍റെ സ്ഥലത്തുള്ള തടയണയിലെ വെള്ളം ഒഴുക്കിക്കളയാന്‍ ആരംഭിച്ചു.
ചീങ്കണ്ണിപ്പാലിയില്‍ പി.വി അൻവർ എം.എൽ.എയുടെ ഭാര്യാപിതാവിന്‍റെ സ്ഥലത്തുള്ള തടയണയിലെ വെള്ളം ഒഴുക്കിക്കളയാന്‍ ആരംഭിച്ചു. ജലസേചന വകുപ്പ് എൻജിനീയറുടെ മേൽനോട്ടത്തിലാണ് വെള്ളം തുറന്നുവിടുന്നത്. ശക്തമായ മഴയെത്തുടർന്ന് നിറഞ്ഞുനിൽക്കുകയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണ.
രണ്ടാഴ്ചക്കകം തടയണയിലെ വെള്ളം ഒഴുക്കിക്കളയാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ജില്ലാ കലക്ടര്‍ നിയോഗിച്ച വിദഗ്ധ സമിതി സ്ഥലം പരിശോധിച്ച ശേഷം വെള്ളം ഒഴുക്കിവിടാന്‍ തുടങ്ങി.
ഘട്ടംഘട്ടമായി മാത്രമേ വെള്ളം ഒഴിവാക്കാനാകൂ. ഇത് സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് മലപ്പുറം ജില്ലാ ഭരണകൂടം ഹൈക്കോടതിക്ക് നല്‍കും. തടയണ പൊളിക്കാൻ ജില്ലാ ഭരണകൂടം നേരത്തേ ഉത്തരവിട്ടിരുന്നെങ്കിലും ഹൈക്കോടതി സ്റ്റേ അനുവദിക്കുകയായിരുന്നു.